മുണ്ടോത്ത് പെട്രോൾ പമ്പിന് മുൻവശം കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്.

മുണ്ടോത്ത് പെട്രോൾ പമ്പിന് മുൻവശം നിയന്ത്രണംവിട്ട കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. കൊയിലാണ്ടി മുണ്ടോത്ത് നയാര പെട്രോൾ പമ്പിന്റെ ചുറ്റുമതിലിൽ നിയന്ത്രണം വിട്ടകാർ വന്നിടിച്ചത്. ഇടിച്ച കാറിന്റെ എൻജിൻ ഭാഗത്തുനിന്നും സ്പാർക്ക് ഉണ്ടായതിനാൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഇന്ന് രാവിലെ 9:30 യോട് കൂടിയാണ് അപകടം ഉണ്ടായത്.
.

.
ഉള്ളിയേരി ഭാഗത്തേക്ക് പോകുവായിരുന്ന കാർ നിയന്ത്രണം വിട്ടു പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കുറവങ്ങാട് സ്വദേശികളായ മൂന്ന് യുവാക്കൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
