KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: 2 മില്യൻപ്ലഡ്ജ് സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26ന് ജില്ലയിൽ 20 ലക്ഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ അമ്പതിനായിരം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കു.
.
.
നഗരസഭ ഓഫീസിൽ ചേർന്ന ‘2 മില്യൻപ്ലഡ്ജ്, സംഘാടക സമിതി യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്  അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ പദ്ധതി വിശദീകരിച്ചു. നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളിലും, ഓഫീസുകളിലും, കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും, വായനശാലകളിലും, റസിഡൻസ് അസോസിയേഷനുകളിലും, ബസ്റ്റാൻഡുകളിലും, മാർക്കറ്റുകളിലും, തൊഴിൽ ശാലകളിലും എല്ലാം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന് സംഘാടകസമിതി യോഗത്തിൽ തീരുമാനമായി.
.
.
ജൂൺ 26ന് കാലത്ത് 11 .30 നാണ് പ്രതിജ്ഞ എടുക്കുക. തുടർന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് നഗരസഭ ടൗൺഹാളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ നടത്തുന്നതിനും സംഘാടകസമിതി യോഗത്തിൽ തീരുമാനമായി.
Share news