കീഴൂർ മഹാശിവക്ഷേത്രത്തിൽ രുക്മിണി സ്വയംവര ഘോഷയാത്ര

പയ്യോളി: പയ്യോളി കീഴൂർ മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു. കീഴൂർ കുന്നത്ത് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച യാത്ര വാദ്യമേളങ്ങളുടെയും, ഭക്തജനങ്ങളുടെയും, അകമ്പടിയോടെ കീഴൂർ മഹാശിവക്ഷേത്രത്തിൽ വൈകിട്ടോടെ എത്തിച്ചേർന്നു.

പ്രശസ്ത വാഗ്മി ബ്രഹ്മശ്രീ മൊളേരി രഞ്ജിത്ത് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന സപ്താഹ യജ്ഞം 20ന് സമാപിച്ചു. ക്ഷേത്രാങ്കണത്തിൽ കീഴൂർ മഹിള ശിവക്ഷേത്ര സമിതി ടീം തിരുവാതിരക്കളി അവതരിപ്പിച്ചു.

