മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള തീരത്തുണ്ടായ കപ്പലുകളുടെ അപകടത്തെ തുടർന്ന് മത്സ്യതൊഴിലാളികൾക്കുണ്ടായ ആശങ്കയും തൊഴിൽ നഷ്ടവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ
പ്രകടനവും കൂട്ടായ്മയും നടന്നു. പരിപാടിയുടെ ഉദ്ഘാടനം മുൻ എം.എൽ എ യും ജില്ലാ പ്രസിഡണ്ടുമായ കെ. ദാസൻ നിർവ്വഹിച്ചു. എൻ. കെ. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
.

.
ടി.പി. അംബിക, ടി.വി. ദാമോധരൻ, മനോജ്, എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും പി.വി. സചീന്ദ്രൻ നന്ദിയും പറഞ്ഞു.
