വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ഗാനരത്നം പുരസ്കാരം പ്രൊഫ. കുമാര കേരളവർമ്മക്ക്

വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ ഗാനരത്നം പുരസ്കാരം പ്രശസ്‌ത സംഗീതജ്ഞൻ പി ആർ കുമാര കേരളവർമ്മക്ക്. വയലാർ രാമവർമ്മയുടെ 50-ാം ചരമ വാർഷികത്തോടനുബന്ധിച്ച് വയലാർ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി ലോക സംഗീത ദിനത്തിൽ വയലാർ സാംസ്കാരികവേദിയുടെ ഗാനരത്നം പുരസ്‌കാരം കുമാര കേരളവർമ്മയ്ക്ക് നൽകി ആദരിക്കും.

2025 ജൂൺ 21ന് ഉച്ചയ്ക്ക് 12.00 മണിക്ക് കാച്ചാണി സപ്തസ്വരയിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിക്കും. വയലാർ രാമവർമ്മ സാംസ്കാരികവേദി പ്രസിഡണ്ട് ജി. രാജ്മോഹന്‍റെ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

