KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ടി.എ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളയെ സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ടുകൾ സമയബന്ധിതമായി നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് പി. പവിന അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കെ. എസ്ടി.എ ജില്ലാ എക്സി. അംഗങ്ങളായ ഡി. കെ. ബിജു, ഉണ്ണികൃഷ്ണൻ സി, ബിപിസി മധുസൂദനൻ എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി പി കെ ഷാജി സ്വാഗതവും വികാസ് നന്ദിയും പറഞ്ഞു. പി.എം ശ്രീയിൽ ഒപ്പിട്ടില്ലെന്ന കാരണം പറഞ്ഞുകൊണ്ട് കേന്ദ്രഫണ്ട് അനുവദിക്കാത്തത് സമഗ്രശിക്ഷാ പ്രവർത്തനങ്ങളെ ബാധിക്കുന്നു. സബ് ജില്ലാ സെക്രട്ടറി പി കെ ഷാജി സ്വാഗതവും വികാസ് നന്ദിയും പറഞ്ഞു.
Share news