KOYILANDY DIARY.COM

The Perfect News Portal

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27% പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 76.06 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പോളിങ് തുടങ്ങി ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. വൈകിട്ട് അഞ്ചിന് 70.76 ഉം ശതമാനമായിരുന്നു പോളിങ്.

മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് നിലമ്പൂരില്‍ ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് മാറ്റി. ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചൂട് ചോരാതെയായിരുന്നു വോട്ടര്‍മാരുടെ പ്രതികരണം.

Share news