കണ്ണൻകടവ് ജി എഫ് എൽ പി സ്കൂളിൽ ദേശീയ വായന ദിനം ആചരിച്ചു

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ജി എഫ് എൽ പി സ്കൂളിന്റെ സഹകരണത്തോടെ ദേശീയ വായന ദിന വാരാചരണം ഡിവിഷണൽ തല ഉത്ഘാടനം കണ്ണൻ കടവ് സ്കൂളിൽ ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു. ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഡിവിഷൻ കമ്മിറ്റി ഒരുക്കിയ വിവിധ മാസികകൾ, പത്രങ്ങൾ എന്നിവ അടങ്ങിയ റീഡിങ്ങ് കോർണറിന്റ സമർപ്പണം ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ഷാഫി നിർവഹിച്ചു. ഷരീഫ് മാസ്റ്റർ എഴുതിയ പുസ്തകങ്ങൾ സ്കൂൾ എച്ച് എം ഏറ്റുവാങ്ങി നിലവിലുള്ള സ്കൂൾ ലൈബ്രറി രക്ഷിതാക്കൾക്ക് ഉപകാരപ്രദമായ രീതിയിൽ വിപുലീകരിക്കും. പഞ്ചായത്ത് മെമ്പർ വി. ഷരീഫ്, ടി. വി. ചന്ദ്രഹാസൻ, എ. സി. പ്രജുമോൻ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്‌എം കെ ടി ജോർജ് സ്വാഗതവും പി പി നസീമ നിസാർ നന്ദിയും പറഞ്ഞു.
