പെൻഷനേഴ്സ് യൂണിയൻ വായനാദിനം ആചരിച്ചു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം നടത്തി. വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിക്കുന്നതതിനായി സംഘടിപ്പിച്ച പരിപാടി കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.വി. രാജൻ അധ്യക്ഷത വഹിച്ചു.
.

.
ആർ. ജയശ്രീയുടെ “കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ”, എൻ.കെ. പ്രഭയുടെ “കാത്തുവെച്ച കനികൾ” എന്നീ പുസ്തകങ്ങൾ എം. ഊർമ്മിള, വി.പി. മുകുന്ദൻ എന്നിവർ അവലോകനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ശ്രീധരൻ അമ്പാടി, പി. സുധാകരൻ, എം എം. ചന്ദ്രൻ, കെ. കുസുമലത, എൻ. ശാന്തമ്മ എന്നിവർ സംസാരിച്ചു.
