പാചകവാതകത്തിന് വില കൂട്ടി
 
        ഡല്‍ഹി> പാചകവാതകത്തിന് വന്‍ തോതില്‍ വില കൂട്ടി. സബ്‌സിഡിയുള്ളതടക്കം എല്ലാ പാചക വാതക സിലിണ്ടറുകള്‍ക്കും വന്‍ വിലവര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത്. സബ്‌സിഡിയുള്ള സിഡിണ്ടറിന് 86.50 രൂപകൂട്ടി. നിലവില്‍ 664.50 രൂപയായിരുന്നത് 750 രൂപയായി. സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 90 രൂപകൂട്ടി. നിലവില്‍ 674.50 രൂപയായിരുന്നത് 7764.50 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് 149 രൂപ കൂട്ടി. നിലവില്‍ 1239.50 രൂപയായിരുന്നത് 1388 രൂപയായി.


 
                        

 
                 
                