അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ലൈബ്രറി പ്രവർത്തകരും അധ്യാപകരും ചേർന്ന ചടങ്ങിൽ പി. എൻ. പണിക്കരെ അനുസ്മരിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എൻ.എം. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ലൈബ്രറി പ്രവർത്തനത്തെക്കുറിച്ചും വിവിധ വിഭാഗം പുസ്തകങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. കെ ജയന്തി ടീച്ചർ, കെ. റീന, റിബിൻ രാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. എളാട്ടേരി സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുമു നാസ് സ്വാഗതം പറഞ്ഞു.
