ഇ ആർ ടിമാർക്കുള്ള ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

കോഴിക്കോട് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഇ ആർ ടിമാർക്കുള്ള ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി വേണു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ ഹാരിസ്, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മെമ്പർ പവിത്രൻ, NDRF second Incharge നവീൻ കുമാർ എന്നിവർ സംസാരിച്ചു. NDRF HC പ്രശാന്ത് എസ്. ഇൻസ്ട്രക്ടർ ഹരീഷ് കുമാർ, അനൂപ് ടി കെ മോഹൻ റാവു, നാഗരാജു പി, നവീൻ കുമാർ, പ്രവീൺ ജാദവ്, ആർ എസ് ടോമർ, പാർത്ഥിപൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജീവൻ ഇ ജി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഹരി ആർ നന്ദിയും പറഞ്ഞു.
