ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം സ്‌പേസ് കമ്പനി അറിയിച്ചു. ദൗത്യത്തില്‍ ശുഭാംശു അടക്കം നാലുപേരാണ് ഉള്ളത്. ദൗത്യം നാളെ നടത്താനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം ഐഎസ്ആര്‍ഒയും സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്സിയം സ്പേസ്, നാസ, ഐ എസ് ആര്‍ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്. 31 രാജ്യങ്ങളില്‍ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങള്‍ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമാണ്. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്‌സനാണു യാത്രയുടെ കമാന്‍ഡര്‍. സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്. 715 കോടി രൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചിലവിടുന്നത്.

