KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ സംഘടിപ്പിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് രാഗേഷ് സി പി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ചിത്രേഷ് പി ജി, സീനിയർ അധ്യാപകൻ ഷെജിൻ ആർ, സ്റ്റാഫ് സെക്രട്ടറി ലജ്ന വി എൽ, ധന്യ ജി ടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്  വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 
വർഷങ്ങളായി പഠന പഠനേതര രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞവർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ സബ്ജില്ലാ ശാസ്ത്രമേള, കലാമേള,കായികമേള എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ആണ്.
ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് കഴിഞ്ഞവർഷം കരസ്ഥമാക്കിയത് പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു. മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി മിഥുൻ മോഹൻ സിയേയും തിരഞ്ഞെടുത്തിരുന്നു. വടകര വിദ്യാഭ്യാസ ജില്ല സിഎം ഷീൽഡ് കോമ്പറ്റീഷനിൽ സ്കൗട്ട് യൂണിറ്റും ഗൈഡ് യൂണിറ്റും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
Share news