സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; ഒരു പവന് 74000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 400 രൂപ വര്‍ധിച്ച് ഒരു പവന് 74000 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9250 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണം പവന് ഒറ്റയടിക്ക് 800 രൂപയാണ് ഇടിഞ്ഞിരുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവില്ലാത്ത പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് വെള്ളിവിലയും കുതിച്ചുയര്‍ന്ന് പുതിയ റെക്കോര്‍ഡിട്ടു. ഗ്രാമിന് 3 രൂപ ഉയര്‍ന്നതോടെ വെള്ളിവില 121 രൂപയായി.

