ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപം സ്വകാര്യ ബസ്സ് പിക്കപ്പ് വാനിലിടിച്ച് അപകടം

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപം സ്വകാര്യ ബസ്സ് പിക്കപ്പ് വാനിലിടിച്ചു. വാൻ ഡ്രൈവർക്ക് പരിക്ക് പയ്യന്നൂരിൽ നിന്നും കോഴിക്കോടെക്ക് പോവുകായായിരുന്ന സാഗര ബസ്സാണ് അപകടം വരുത്തിയത്. എതിരെ വരുകയായിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാൻ തകർന്നു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.

.
അപകടം ഉണ്ടായ ഉടനെ ബസ്സിലെ ഡ്രൈവറും, കണ്ടക്ടറും ഓടി രക്ഷപ്പെട്ടതായി പറയുന്നു, ഇതോടെ ബസ്സിലെ യാത്രക്കാരും പെരുവഴിയിലായി. ബസ്സ് മറ്റ് വാഹനങ്ങളെ മറികടന്നു പുതിയ ദേശീയ പാതയിലേക്ക് അമിത വേഗതയിൽ കയറുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു
