ആശാനികേതനിലെ 50ഓളം പേർക്ക് ഡിവൈഎഫ്ഐ നന്തി മേഖലാ കമ്മിറ്റി ബാഗുകൾ നൽകി

കൊയിലാണ്ടി: ആശാനികേതനിലെ (FMR INDIA) മാനസിക വെല്ലുവിളികൾ നേരിടുന്ന 50ഓളം പേർക്ക് ഡിവൈഎഫ്ഐ നന്തി മേഖലാ കമ്മിറ്റി ബാഗുകൾ നൽകി. ബാഗുകളുടെ വിതരണോദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് ജിഷ്ണു അദ്ധ്യക്ഷത വഹിച്ചു.

സിപിഐഎം നന്തി ലോക്കൽ സെക്രട്ടറി, വി.വി. സുരേഷ്, ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി അനൂപ്, മേഖലാ കമ്മിറ്റി അംഗങ്ങളായ ഹരികൃഷ്ണൻ, അയന ഷൈജു, സന്ധ്യ എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ നന്തി മേഖലാ സെക്രട്ടറി വിപിൻ കെ വി കെ സ്വാഗതം പറഞ്ഞു.
