KOYILANDY DIARY.COM

The Perfect News Portal

ASMMAയുടെ 2025 ലെ ബെസ്റ്റ് ആക്ടർ അവാർഡ് ദിലീപ് ഹരിതം ഏറ്റുവാങ്ങി

“തേങ്ങ”എന്ന ഹൃസ്വ സിനിമയിലെ അഭിനയത്തിന് ASMMAയുടെ 2025 ലെ ബെസ്റ്റ് ആക്ടർ അവാർഡ് ബാലുശ്ശേരിക്കാരനായ ദിലീപ് ഹരിതം ഏറ്റുവാങ്ങി”. ചോദ്യം എന്ന കുട്ടികളുടെ ഹ്യസ്വ സിനിമയ്ക്കും സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  ജൂൺ 11 തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന അസ്മ ഷോർട്ട് ഫിലിം മ്യുസിക്ക് വീഡിയോ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു.

സൂര്യ കൃഷ്ണമൂർത്തി, കാവാലം ശ്രീകുമാർ, രാജി മേനോൻ, ശ്രീകാന്ത് ടി. ആർ. നായർ, ഡോ. ആർ. എസ്. പ്രസാദ് തുടങ്ങി കലാരംഗത്തു നിന്നുള്ളവരും മുൻ സ്പീക്കർ എൻ.ശക്തൻ, സി. ആർ മഹേഷ് എംഎൽഎ തുടങ്ങി രാഷ്ട്രീയ രംഗത്തുള്ളവരും പങ്കെടുത്ത ഈ ചടങ്ങ് തിരുവനന്തപുരം സംസ്കാര സാഹിതിയുമായി ഒത്തുചേർന്നാണ് നടത്തിയത്. ഏകദേശം 600 ൽപ്പരം ഹൃസ്വ സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്. അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേയ്ക്കേഴ്സ് ആൻസ് ആർട്ടിസ്റ്റ്സിൻ്റെ മൂന്നാമത് ഫെസ്റ്റിവലാണ് നടന്നത്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരൻമാർ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി ചേർന്നു.

Share news