KOYILANDY DIARY.COM

The Perfect News Portal

സിനിമാമേഖലയിലെ മൂന്ന് ബൗൺസർമാരെ എംഡിഎംഐയുമായി പിടികൂടി

സിനിമാമേഖലയിലെ മൂന്ന് ബൗൺസർമാരെ എംഡിഎംഐയുമായി പിടികൂടി.
തൃശൂർ സ്വദേശികളായ ഷെറിൻ തോമസ്, വിപിൻ വിൽസൺ, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. സിനിമ മേഖലയിൽ പരിശോധനകൾ കർശനമായതോടെ നടീനടന്മാരുടെ സുരക്ഷാ ജീവനക്കാർക്ക് ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ കൈമാറുന്നതായി വിവരം ഉണ്ടായിരുന്നു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പിടികൂടിയതിന് ശേഷം ഇവരെ ചോദ്യം ചെയ്തുവരികയാണ്. ലഹരി കച്ചവടത്തിന് പിന്നിൽ വലിയ ശൃംഖലയുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്.

Share news