‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ* ഭാഗമായി ദ്വിദ്വിന ശിൽപ്പശാല സംഘടിപ്പിച്ചു

കോഴിക്കോട്: പൊതു വിദ്യഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ* ഭാഗമായി ദ്വിദ്വിന ശിൽപ്പശാല സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമും, കരിയർ ഗൈഡൻസ് & അഡോളസന്റ് സെല്ലും സംയുക്തമായാണ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കും, സൗഹ്യദ കോഡിനേറ്റർമാർക്കും പരിശീലനം നൽകിയത്.

കുട്ടികളിൽ പൗരബോധം വളർത്തുക, വ്യക്തിത്വ വികാസം സാധ്യമാക്കുക, ശുചിത്വ, നിയമ ബോധ്യങ്ങൾ രൂപപ്പെടുത്തുക, കൗമാര മാനസിക സ്വസ്തി, കൗമാര പെരുമാറ്റങ്ങളിലെ അപകട സാധ്യതകളും സംരക്ഷണവും റോഡ് സേഫ്റ്റി, ലഹരി വിരുദ്ധ മനോഭാവം വളർത്തുക, തുടങ്ങിയ വിഷയങ്ങളെയാണ് ശിൽപ്പശാലയിൽ വിശകലനം ചെയ്തത്. പഠനത്തോടൊപ്പം വിദ്യാർത്ഥികളെ കുടുതൽ കരുത്തരും ആത്മവിശ്വാസം ഉള്ളവരാക്കുകയും, ചേർത്ത് പിടിക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം നടക്കാവ് വെക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിൽ കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ: ജയശ്രീ നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ജി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.


ഹയർ സെക്കണ്ടറി റീജണൽ ഡപ്പൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാർ മുഖ്യാതിഥിയായി. എൻ എസ് എസ് സൗത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ, എൻഎസ്എസ് ക്ലസ്റ്റർ കൺവീനർമാരായ രതീഷ് ആർ നായർ, സന്തോഷ് കുമാർ കെ, ആശംസകളർപ്പിച്ചു. ഡോ: റഹീമുദ്ധീൻ പി.കെ, അഡ്വ: കൃഷ്ണ വർമ്മ, സി.കെ അജിൽ കുമാർ എസ് ആർ ജി മാരായ ഗീത എസ് നായർ, ഷീജ ടീച്ചർ, ജ്യോസ്ന പി.കെ ശിൽപ്പശാലയിൽ അധ്യാപകരുമായി സംവദിച്ചു. സി.ജി & എ.സി ജില്ലാ കോഡിനേറ്റർ ഡോ: പി.കെ ഷാജി സ്വാഗതവും, സി.ജി & എ.സി വിദ്യാഭ്യാസ ജില്ലാ കൺവീനർ ജ്യോസ്ന പി.കെ നന്ദിയും പറഞ്ഞു.

