KOYILANDY DIARY.COM

The Perfect News Portal

പി. എം. ഷാജി മാസ്റ്ററെ അനുസ്മരിച്ചു

പയ്യോളി: പാലയാട് ഭാവനയുടെ ആഭിമുഖ്യത്തിൽ പി എം ഷാജി മാസ്റ്റർ അനുസ്മരണം 
കാരുണ്യം പാലിയേറ്റിവ് ഹാളിൽ നടന്നു. സാംസ്കാരിക പ്രവർത്തകൻ പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഐ. പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.
എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നാടകത്തിന് രംഗപടം ഒരുക്കുന്ന എൻ.എം സത്യനെയും ആദരിച്ചു. വി. പി. സുരേന്ദ്രൻ, പി. ബാബു, കെ. വി. രവി, ഹമീദ് പി.പി, ഷാജി എസ്. കെ, പി. കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Share news