CPI(M)L ഭാരത ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തി
കൊയിലാണ്ടി: സി.പി.ഐ.എം.എൽ. മാവോയിസ്റ്റ് ഭാരത ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായിസുരക്ഷാ ക്രമീകരണം ശക്തമാക്കാൻ കൊയി ലാണ്ടി മുതൽ മാഹി വരെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ വടകര ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പി. സന്തോഷ്, പി. വിനോദ്, കെ. രഞ്ജിത്ത്, എം. വിജിൽ തുടങ്ങിയവരും പങ്കെടുത്തു. കൊയിലാണ്ടി ടൗൺ, ബസ് സ്റ്റാന്റ്, ചെങ്ങോട്ട്കാവ് ടൗൺ ചേമഞ്ചേരി റെയിൽവെ സ്റ്റേഷൻ, കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ, തുടങ്ങിയ കേന്ദ്രങ്ങളിലും പരിശോധന നടത്തി, പരിശോധനയ്ക്ക് ഡോഗ് സ്ക്വാഡും ഉണ്ടായിരുന്നു.
