KOYILANDY DIARY.COM

The Perfect News Portal

തീപിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ എന്ന് റിപ്പോർട്ട്; വായു സ്പർശിച്ചാൽ തീപിടിക്കുന്നവ

കേരള തീരത്ത് തീപിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ എന്ന് റിപ്പോർട്ട്. കണ്ടയ്നറുകളിൽ രാസ വസ്തുക്കൾ ആണെന്നും വായു സ്പർശിച്ചാൽ തീപിടിക്കുന്നവയാണ് അവയൊന്നും വിവരം. ഇതുവരെ അൻപതോളം കണ്ടൈയ്‌നറുകൾ കടലിൽ പതിച്ചതായാണ് വിവരം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് ആണ് തീപിടിച്ചിരിക്കുന്നത്. അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. സിംഗപ്പുരിൽ റജിസ്റ്റർ ചെയ്തതാണ് കപ്പൽ.

പല പൊട്ടിത്തെറികളും, തീപിടിത്തവും ഉണ്ടായി. 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്കു പൊള്ളലേറ്റതായാണ് വിവരം. ഇതിൽ 18 പേർ കടലിൽ ചാടി. ഇവർ രക്ഷാ ബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.

 

ചില ജീവനക്കാർക്ക് പൊള്ളലേറ്റു. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഡോണിയർ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്.

Advertisements
Share news