സിഐടിയു കോഴിക്കോട് നിർമ്മാണ തൊഴിലാളി യൂണിയൻ്റെ ഏരിയ സമ്മേളനം പൊയിൽക്കാവിൽ നടന്നു

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ സമ്മേളനം പൊയിൽക്കാവിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. CWFI സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് വി. എം. ഉണ്ണി പതാക ഉയർത്തിയ ശേഷം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി. സത്യൻ സ്വാഗതം പറഞ്ഞു.

കൻമന ശ്രീധരൻ മാസ്റ്റർ, കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ, വി. പി. കുഞ്ഞികൃഷ്ണൻ, കെ. കെ. ശിവദാസൻ, വി. എം. ചാത്തു എന്നിവർ സംസാരിച്ചു. എൻ. കെ. ഭാസ്കരൻ സെക്രട്ടറിയായും വി. എം. ഉണ്ണി പ്രസിഡണ്ടായും എ. എം കുഞ്ഞിക്കണാരൻ ഖജാൻജിയായുമുള്ള 41 അംഗ പുതിയ ഏരിയാ കമ്മിറ്റി നിലവിൽ വന്നു.
