ക്ഷേമ പെൻഷൻ കൈക്കൂലിയല്ല അവകാശമാണെന്ന് പെൻഷൻ ഗുണഭോക്താക്കൾ

ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന് അവഹേളിച്ച കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി പെൻഷൻ ഗുണഭോക്താക്കൾ. കെഎസ്‌കെടിയു നേതൃത്വത്തിൽ ചന്തക്കുന്ന് ബസ്‌റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിൽ നിലമ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേരെത്തി. പെൻഷൻ ഔദാര്യമല്ല അവകാശമാണെന്ന് അവർ പ്രഖ്യാപിച്ചു.

ക്ഷേമ പെൻഷൻ കൈക്കൂലിയല്ല – അവകാശമാണ്, പെൻഷനെയും പെൻഷൻ വാങ്ങുന്നവരെയും അക്ഷേപിച്ച കെ സി വേണുഗോപാൽ മാപ്പ് പറയുക എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച സംഗമം കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ എൻ പി അലവി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടി ഇ ജയൻ, മുൻ എംഎൽഎ എൻ, കണ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എൻ മോഹനൻ സ്വാഗതം പറഞ്ഞു.

