ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പ്രഥമ ഹരിത വിദ്യാലയ പുരസ്കാരം വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന്

ചിങ്ങപുരം: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന് ലഭിച്ച സംസ്ഥാന സർക്കാറിൻ്റെ ‘പരിസ്ഥിതി മിത്രം’ അവാർഡ് തുക ഉപയോഗപ്പെടുത്തി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ജില്ലാതല ഹരിത വിദ്യാലയ പുരസ്കാരം എൽ.പി വിഭാഗത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിന് ലഭിച്ചു.

കഴിഞ്ഞ അധ്യയന വർഷം നടത്തിയ ശ്രദ്ധേയമായ പരിസ്ഥിതി പ്രവർത്തനങ്ങളാണ്
ഈ വിദ്യാലയത്തെ അവാർഡിന് അർഹമാക്കിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ പുരസ്കാരം നാലാം ക്ലാസ് ലീഡർ എസ്. ആദിഷിന് കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.എം.രജുല അധ്യക്ഷത വഹിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.എം. വിനോദ് കുമാർ, ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ കെ.സി. ദിലീപ്, ജില്ലാ കമ്മറ്റി അംഗം പ്രബിന കെ.എം, കൊയിലാണ്ടി മേഖലാ സെക്രട്ടറി എ. ബാബുരാജ്, മേഖലാ ട്രഷറർ രാധാകൃഷ്ണൻ പൊക്രാടത്ത്, വീക്കുറ്റിയിൽ രവി, മൊയ്തീൻ ഹാജി കൊയിലോത്ത്, ശ്രീനിവാസൻ കുനിയിൽ, കെ.പി. പ്രഭാകരൻ, പി.കെ. റഫീഖ്, സു ഷ എളമ്പിലാട് എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും പി.ടി.എ.വൈസ് പ്രസിഡണ്ട് മൃദുല ചാത്തോത്ത് നന്ദിയും പറഞ്ഞു.
