KOYILANDY DIARY.COM

The Perfect News Portal

ഷിബിന്‍ വധക്കേസ്: ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ്

കോഴിക്കോട് വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവില്‍ കഴിയുന്ന തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

 

പ്രതിയെ നാട്ടിലെത്തിക്കുന്നതില്‍ നാദാപുരം പൊലീസ് അമാന്തം കാണിക്കുന്നു എന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22നാണ് 19 കാരനായ ഷിബിന്‍ കൊല്ലപ്പെട്ടത്.

Share news