KOYILANDY DIARY.COM

The Perfect News Portal

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 22കാരൻ പിടിയിൽ

തലയോലപ്പറമ്പ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 22കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി വിനീഷ് (22) നെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്കിയ ശേഷം വീട്ടിലെത്തി കഴിഞ്ഞ ജനുവരി മുതൽ നിരവധി തവണ ഇയാൾ പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയതിന് ശേഷമാണ് പ്രതി വീട്ടിലെത്തിയിരുന്നത്. മൂന്നുനാലു മാസങ്ങൾക്കു മുമ്പ് സംശയാസ്പദ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിന് പരിസരത്ത് വെച്ച് കണ്ട ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചെങ്കിലും പരാതി ലഭിക്കാത്തതിനാൽ പൊലീസിന് നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. പീഡന വിവരം പുറത്ത് പറയുമെന്നും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ശാരീരിക പീഡനം തുടരുകയുമായിരുന്നു. നിരന്തര പീഡനത്തെയും ഭീഷണിയെയും തുടർന്ന് പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

 

Share news