തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിദ്യാസാരസ്വത മഹായജ്ഞം
കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വിദ്യാസാരസ്വത മഹായജ്ഞത്തിന്റെ ഭാഗമായി വിദ്യാ സാരസ്വത മന്ത്രാര്‍ച്ചന, മഹാ ഗായത്രി ഹോമം, വിശേഷ ബുധ പൂജ, ബുധ ശാന്തി ഹോമം എന്നിവ നടന്നു.
രാവിലെ 6 മണിക്ക് ആരംഭിച്ച മന്ത്രാര്‍ച്ചന വിവിധ ബാച്ചുകളിലായി ഉച്ചയ്ക്ക് 12 മണി വരെ നടന്നു. ഹോമാദി കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം പുരോഹിതന്‍ ബാലസുബ്രഹ്മണ്യ ശര്‍മ്മ, ശങ്കര ശര്‍മ്മ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.നാരായണന്‍, ജോയന്റ് സെക്രട്ടറി എം.എസ്.സുബ്രഹ്മണ്യന്‍, തളി ബ്രാഹ്മണ സമൂഹം സെക്രട്ടറി ആര്‍.രാജഗോപാലകൃഷ്ണന്‍, ജോയന്റ് സെക്രട്ടറി എം.ജെ.അനന്തനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

