കേരള ഗണക കണിശ സഭ കണ്ണൂർ ജില്ലാ സമ്മേളനം കെ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു

കേരള ഗണക കണിശ സഭ കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. മുരളീധര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. കെ. പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. പാലത്ത് രാമചന്ദ്രൻ പണിക്കർ, പ്രശാന്ത് പണിക്കർ, മധുമതി പ്രശാന്ത്, കെ. പി. മധുസുദനൻ കരിങ്കയം വിജയൻ എന്നിവർ പങ്കെടുത്തു.
