കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തം സംബന്ധിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കും

കോഴിക്കോട്: ഇക്കഴിഞ്ഞ 22ന് കോഴിക്കോട് മിഠായിത്തെരുവിലെ മോഡേണ്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സിലുണ്ടായ അഗ്നിബാധ സംബന്ധിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കും. ആര്‍.എഫ്.എസ്.എല്‍. അസിസ്റ്റന്റ് ഡയറക്ടര്‍ സച്ചിദാനന്ദന്‍, സയന്റിഫിക് അസിസ്റ്റന്റുമാരായ ദീപേഷ്, അനുചന്ദ്ര എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അതേസമയം അഗ്നിബാധയ്ക്ക് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫൊറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. കെ.എസ്.ഇ.ബി. ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും ഫയര്‍ഫോഴ്സും ഇതേ നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത്. കടയിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന സര്‍വറിന് തീപിടിച്ചെങ്കിലും അതിലെ വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഫൊറന്‍സിക് വിഭാഗം.
