കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ പ്രവേശനോത്സവം നടത്തി

കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. വാർഡ് കൗൺസിലർ എ ലളിത പരിപാടി ഉദ്ഘാടനം ചെയ്തു. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ആസിഫ് കാപ്പാടിന്റെ ഗാനാലാപനം കുട്ടികൾ നന്നായി ആസ്വദിച്ചു. പ്രിൻസിപ്പൽ പ്രദീപ് കുമാർ കുട്ടികൾക്ക് പ്രവേശനോത്സവം സന്ദേശം നൽകി.

യു എസ് എസ് അവാർഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ രഞ്ജു എസ് (എച്ച് എം ഇൻ ചാർജ്) സ്വാഗതം പറഞ്ഞു. ബിജേഷ് ഉപ്പാലക്കൽ, ബ്രിജുല, സനോജ്, ഹരീഷ് കുമാർ, നവീന ബിജു (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്നു.
