ഐ എൻ എൽ കൊയിലാണ്ടി നിയോജക മണ്ഡലം മെമ്പർഷിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഐ എൻ എൽ കൊയിലാണ്ടി നിയോജക മണ്ഡലം മെമ്പർഷിപ്പ് കൺവെൻഷൻ കരീംക്ക ഹോട്ടലിൽ ചേർന്നു. ജില്ലാ ട്രഷറർ പി എൻ കെ അബ്ദുള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആരിഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസർ ശരീഫ് വാവാടിൽ നിന്നും മണ്ഡലം പ്രസിഡണ്ട് ആരിഫ് തങ്ങൾ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.

മുനിസിപ്പൽ പ്രസിഡണ്ട് ഇസ്മയിൽ കരീംക്ക വനിതാ ലീഗ് നേതാവ് OT അസ്മ എന്നിവർ സംസാരിച്ചു. സിറാജ് മൂടാടി സ്വാഗതവും മണ്ഡലം ട്രഷറർ ഉമ്മർ കുട്ടി കോട്ടക്കൽ നന്ദിയും പറഞ്ഞു.

