ക്ഷീര ദിനാചാരണം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ഷീര ദിനാചാരണം സംഘടിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റിj ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകയായ ജാനകിയെ ആദരിച്ചു. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം.പി. അധ്യക്ഷതവഹിച്ചു.
.

.
കുറുവങ്ങാട് ക്ഷീര സംഘം പ്രസിഡണ്ട് കെ ദാമോദരൻ വിശദീകരണം നടത്തി. ക്ഷീര സംഘം സെക്രട്ടറി ശ്രീജല, സൗത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ സുധിന, ഷഹന, എന്നിവർ സംസാരിച്ചു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതവും സിഡിഎസ് മെമ്പർ സിനില വി.കെ. നന്ദിയും പറഞ്ഞു.
