KOYILANDY DIARY.COM

The Perfect News Portal

കുമ്പളങ്ങാട് ബിജു വധക്കേസ്; ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ

തൃശൂർ കുമ്പളങ്ങാട് ബിജു വധക്കേസിൽ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. സി പി ഐ എം, ഡി വൈ എഫ് ഐ പ്രവർത്തകനായിരുന്നു ബിജു. കേസില്‍ ഒൻപത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ആറാം പ്രതി രവി മരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണം. 2010 മെയ് 16-ന് കുമ്പളങ്ങാട് വായനശാലയ്ക്ക് സമീപത്തു വെച്ചാണ് ബിജുവിനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. പന്തലങ്ങാട്ട് ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ഈ കേസിൽ കൂടിയാണ് വിധി.

കുമ്പളങ്ങാട് മൂരായില്‍ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടന്‍ സെബാസ്റ്റ്യന്‍ (46), തൈക്കാടന്‍ ജോണ്‍സണ്‍ (51), കിഴക്കോട്ടില്‍ ബിജു എന്ന കുചേലന്‍ ബിജു (46), കരിമ്പന വളപ്പില്‍ സജീഷ് എന്ന സതീഷ് (39), കരിമ്പന വളപ്പില്‍ സുനീഷ് (34), കരിമ്പന വളപ്പില്‍ സനീഷ് (37) എന്നിവരെയാണ് തൃശൂര്‍ മൂന്നാം അഡീഷണല്‍ കോടതി ശിക്ഷിച്ചത്. ആറാം പ്രതി രവി വിചാരണയ്ക്കിടെ മരിച്ചിരുന്നു.

Share news