KOYILANDY DIARY.COM

The Perfect News Portal

രാജ്യത്ത് കൊവിഡ് കേസുകൾ 2500 ന് മുകളിൽ; കേരളത്തിൽ രോഗികളുടെ എണ്ണം 1000 കടന്നു

കൊവിഡ് കേസുകൾ രാജ്യത്ത് വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ മാത്രം 1147 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

 

കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

Share news