KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വ്യാപാര ഭവൻ കെ. പി. ശ്രീധരൻ നേതൃത്വം നൽകുന്ന യൂണിറ്റ് കമ്മിറ്റിക്ക് വിട്ടുകൊണ്ട് വീണ്ടും ആർഡിഒ കോടതി

കൊയിലാണ്ടി വ്യാപാര ഭവൻ കെ. പി. ശ്രീധരൻ നേതൃത്വം നൽകുന്ന യൂണിറ്റ് കമ്മിറ്റിക്ക് വിട്ടുകൊണ്ട് വീണ്ടും ആർഡിഒ കോടതി ഉത്തരവിട്ടു.
നെറികേടിനെതിരെ നേരിന്റെ വിജയമെന്ന് വ്യാപാരികൾ. ഒരു വിഭാഗം ആളുകൾ ഗുണ്ടകളുടെ സഹായത്തോടെ അതിക്രമിച്ചു കയറി വ്യാപാര ഭവനിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും സുപ്രധാനമായ രേഖകളും പണവും അപഹരിക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് 2023 ആഗസ്റ്റ് മാസം കൊയിലാണ്ടി പോലീസ് വ്യാപാര ഭവൻ പൂട്ടി സീൽ ചെയ്തത്. 
.
.
ആർ. ഡി. ഒ കോടതിയുടെ മുന്നിൽ രേഖകൾ സഹിതം ഹാജരാക്കിയതിനെ തുടർന്ന്. ആർ.ഡി.ഒ. കെ പി ശ്രീധരൻ നേതൃത്വം നൽകുന്ന യൂണിറ്റ് കമ്മിറ്റിക്ക് അവകാശം സ്ഥാപിച്ചു കൊണ്ട് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ എതിർകക്ഷികൾ  കോഴിക്കോട് സെഷൻസ് കോടതി മുമ്പാകെ ഹർജി ഫയൽ ചെയ്തു.
.
.
തുടർന്ന് കുറച്ചുകൂടി വ്യക്തമായി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സെക്ഷൻസ് കോടതിയുടെ വിധിയെ തുടർന്ന് നിലവിലെ അന്തിമ വിധി  വടകര ആർ.ഡി.ഒ പുറപ്പെടുവിച്ചത്.    എതിർകക്ഷികൾ വ്യാപാരഭവനിൽ പ്രവേശിക്കരുത് എന്നും ഉത്തരവിൽ പറയുന്നു. കോടതിയുടെ നിർദ്ദേശ പ്രകാരം ഉത്തരവ് കൊയിലാണ്ടി പോലീസ് വ്യാപാര ഭവനു മുന്നിൽ പതിച്ചു.
Share news