ക്ഷേത്രനടയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നു പണവും രേഖകളും മോഷണം പോയി

പേരാമ്പ്ര: ബസ് സ്റ്റാന്‍ഡിന് സമീപം ക്ഷേത്രനടയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നു പണവും രേഖകളും മോഷണം പോയതായി പരാതി. നരയംകുളം കുന്നത്ത് ജുബീഷിന്റെ ബൈക്കില്‍ നിന്നു 8000 രൂപയും ഏ.ടി.എം. കാര്‍ഡുകള്‍, ലൈസന്‍സുകള്‍, വിസ, പാസ്‌പോര്‍ട്ട് എന്നിവയുമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തൊട്ടുടുത്ത കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്താണ് മോഷണം. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.
