കൊല്ലം അംബ തിയേറ്റഴ്സിന്റ പുകയുന്നത് ജീവിതമാണ് ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊല്ലാം അംബ തിയേറ്റേഴ്സ് വാർഷിക പൊതുയോഗം നടത്തി. അംബയുടെ 52 വർഷം പൂർത്തിയാക്കുന്ന വേളയിൽ ലഹരിക്കെതിരെ വീടുകൾ കയറി രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുകയെന്ന പരിപാടിക്ക് രൂപം നൽകി. പോലിസ്, എക്സൈസ്, ആരോഗ്യവകുപ്പ്, നഗരസഭ ആശവർക്കേഴ്സ്, അംഗനവാടി പ്രവർത്തകർ എന്നിവരേ ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ്സ്കൾ നടത്തും.

പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടുക എന്നീ പരിപാടിക്ക് രൂപം നൽകി. വാർഷിക യോഗത്തിൽ പുതിയ അംഗങ്ങൾക്ക് അംഗത്വവും നൽകി. സംഗീതം, ഡാൻസ്, നാടക അഭിനയം ചിത്രകല ക്ലാസ്സുകൾ തുടങ്ങാനും തീരുമാനമുണ്ടായി. യോഗത്തിൽ കെ. എം. ബാലകൃഷ്ണൻ, ബാലകൃഷ്ണൻ മേപ്പയിൽ, സി.വി. രാഘവൻ, ശശി കണ്ണാടിക്കൽ, രമണി മീത്തൽ, ടി.പി. രാധമണി, ശശി. എം കെ, മോഹനൻ വി, വി. കെ. ദാമോദരൻ കുനിയിൽ എന്നിവർ സംസാരിച്ചു.
