പാലക്കാട് ബിജെപി നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു

ബിജെപി നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു. പാലക്കാട് ജില്ലയിലെ ബിജെപി ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി എം. കനകദാസ്, തേങ്കുറിശ്ശി പഞ്ചായത്ത് ജനറൽ സെക്രട്ടറി വി. മണികണ്ഠൻ, പഞ്ചായത്ത് കമ്മിറ്റി അംഗം കെ. വിജയകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡണ്ടായിരുന്ന യു. ശശികുമാർ തുടങ്ങിയവർ ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.

പ്രവർത്തകരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം കെ ശാന്തകുമാരി എന്നിവർ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ഷാൾ അണിയിച്ച് സ്വീകരിച്ചു.

