എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നടത്തി

കൂരാച്ചുണ്ട്: കേരള ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരം ഊർജ സംരക്ഷണത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് ജവഹർ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നടത്തി. ബോർഡ് മെംബർ മാണി നന്തളത്ത് ഉദ്ഘാടനം ചെയ്തു. ജോൺസൺ തേനംമാക്കൽ അധ്യക്ഷത വഹിച്ചു. റിജിൻ തേനംമാക്കൽ പരിശീലന ക്ലാസ് നയിച്ചു. ജോർജ് ചിരട്ട വയലിൽ പ്രസംഗിച്ചു.
