ഫോറം ഓഫ് അക്ഷയ സെൻറർ എൻ്റർപ്രണേഴ്സ് (FACE) കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു

കൊയിലാണ്ടി: അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെൻറർ എൻ്റർപ്രണേഴ്സ് (FACE) കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി സാംസ്കാരിക നിലയം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോൺ ഉദ്ഘാടനം നിർവഹിച്ചു, ജില്ലാ പ്രസിഡണ്ട് അബ്ദുൾ നാസർ അധ്യക്ഷൻ വഹിച്ചു,

പുതിയ FACE ജില്ല ഭാരവാഹികളായി അനിൽകുമാർ പി എൻ (ജില്ലാ പ്രസിഡൻ്റ്) ബിജു കെ (ജില്ലാ സെക്രട്ടറി) ശ്രീമതി വിനീത കെ (ജില്ലാ ട്രഷറർ) ജിജീഷ് പി, സെറീന (ജില്ലാ വൈസ് പ്രസിഡണ്ട്മാർ) രാജേഷ് വി പി, സൂരജ് കെ (ജില്ലാ ജോയിൻ സെക്രട്ടറിമാർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
.

.
സർക്കാർ അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കാനും, സർക്കാർ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക ലോഗിനുകൾ അനുവദിക്കണമെന്നും പ്രമേയം പാസാക്കി.
