പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ചതുർബാഹു മഹാവിഷ്ണു വിഗ്രഹം ഏറ്റുവാങ്ങി

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ചതുർബാഹു മഹാവിഷ്ണു വിഗ്രഹത്തിൻ്റെ നേത്രോന്മീലനവും വിഗ്രഹം ഏറ്റുവാങ്ങൽ ചടങ്ങും ഭക്തജനങ്ങളുടെ നിറ സാന്നിധ്യത്തിൽ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി ഇല്ലം വാസുദേവൻ നമ്പൂതിരപ്പാട് ക്ഷേത്രം ഊരാളൻ മോഹനൻ പുതിയ പുരയിൽ നിന്നും ഭക്തജനങ്ങളുടെ നിറ സാന്നിധ്യത്തിൽ വിഗ്രഹം ഏറ്റുവാങ്ങി.
