കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2025 ചേമഞ്ചേരി സി ഡി എസിന് അഭിമാന വിജയം

കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2025 ചേമഞ്ചേരി സി ഡി എസിന് അഭിമാന വിജയം. സർഗോത്സവത്തിൽ മാറ്റുരച്ച 77 ഗ്രാമ പഞ്ചായത്തുകളിൽ ചേമഞ്ചേരി ഒന്നാം സ്ഥാനം നേടിയെടുത്തു. ലളിതഗാനം, കഥാരചന, കഥാപ്രസംഗം മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം ഏകാഭിനയം എന്നീ മത്സര ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
