ഹയർ സെക്കണ്ടറി പരീക്ഷയിൽ ജി വി എച്ച് എസ് എസ് കൊയിലാണ്ടി മികച്ച വിജയം കരസ്ഥമാക്കി

കൊയിലാണ്ടി: ഹയർ സെക്കണ്ടറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ പ്ലസ് ടു വിഭാഗത്തിൽ ജി വി എച്ച് എസ് എസ് കൊയിലാണ്ടി മികച്ച വിജയം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 95 ശതമാനം, കൊമേഴ്സ് വിഭാഗത്തിൽ 78 ശതമാനം ഹ്യൂമാനിറ്റീസ് വിഭാഗം 89 ശതമാനം വിജയം നേടി. 19 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുകയും 44 വിദ്യാർത്ഥികൾ 90% ത്തിന് മുകളിൽ മാർക്ക് നേടുകയും ചെയ്തു.
.

.
ക്യാമ്പസ്സിൽ നടന്ന അനുമോദന പരിപാടിയിൽ പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ വി കുട്ടികൾക്ക് മധുരം നൽകി. ഹെഡ്മിസ്ട്രസ്സ് രെഞ്ജു എസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, അഷറഫ് എ കെ, ശ്രീഷൈജു കെ.പി, ഷിജിനി ഒ ടി, പ്രിയങ്ക കെ, നവീന എം, (സ്റ്റാഫ് സെക്രട്ടറി)
ഗീത ടി ടി , വിജയൻ എൻ.കെ എന്നിവർ പങ്കെടുത്തു.
