വടകര മടപ്പള്ളി ഗവ. കോളജില്‍ വീണ്ടും എസ്.എഫ്.ഐ അക്രമം

വടകര: മടപ്പള്ളി ഗവ. കോളജില്‍ വീണ്ടും എസ്.എഫ്.ഐ അക്രമം. എം.എസ്.എഫ് പ്രവര്ത്തകന് പരിക്കേറ്റു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് യാസിഫിനാണ് (18) മര്‍ദനമേറ്റത്. കോളജ് ഓഡിറ്റോറിയത്തിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കെ എസ്.എഫ്.ഐ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടാല്‍ കോളജില്‍ തുടര്‍ന്നുപഠിക്കാന്‍ അനുവദിക്കില്ളെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു.
യാസിഫ് വടകര ജില്ല ആശുപത്രിയില്‍ ചികിത്സതേടി. ചോമ്പാല്‍ പൊലീസില്‍ പരാതിനല്‍കി. അതേസമയം, യാസിഫിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പതിച്ച പോസ്റ്ററുകള്‍ നശിപ്പിക്കപ്പെട്ടു.

സംഭവത്തില്‍ എം.എസ്.എഫ് മടപ്പള്ളി കോളജ് യൂനിറ്റ് കമ്മിറ്റി പ്രസിഡന്റ് അസ്ലം, ജനറല്‍ സെക്രട്ടറി തംജിദ, എം.എസ്.എഫ് ജില്ല ട്രഷറര്‍ അഫ്നാസ് ചോറോട്, വടകര മണ്ഡലം പ്രസിഡന്റ് വി.പി. ഷംസീര്‍, ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി എന്നിവര്‍ പ്രതിഷേധിച്ചു.
