പാലക്കാട് ആഘോഷത്തിനിടെ പൊലീസുകാര്‍ക്കു കുത്തേറ്റു

പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയില്‍ നേര്‍ച്ച ആഘോഷത്തിനിടെ ട്രാഫിക് എസ്ഐക്കും സിവില്‍ പൊലീസ് ഓഫിസര്‍ക്കും കുത്തേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ട്രാഫിക് എസ്ഐ പി. രാജശേഖരന്, സിപിഒ പ്രദീപ് എന്നിവര്‍ക്കാണു കത്തിക്കുത്തേറ്റത്. സിപിഒ ലത്തീഫിനു മര്‍ദനവുമേറ്റു. പുലര്‍ച്ചെ മൂന്നിനാണു സംഭവം.
അനങ്ങനടി സ്വദേശി ഫൈസലും ഒരു സഘം ഒളുകളും തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി അറിഞ്ഞു സ്ഥലത്ത് എത്തിയതായിരുന്നു പൊലീസ്. രാജശേഖരന് അടിവയറിനും പ്രദീപിനു വലതു കൈയ്ക്കുമാണു കുത്തേറ്റത്. ഫൈസലിനെ കസ്റ്റഡിയിലെടുത്തു.

