മലയാള സിനിമ രംഗത്തെ അധോലോകത്തിന്റെ പിടിയിലകപ്പെടുത്താന് അനുവദിക്കില്ല: മുഖ്യമന്ത്രി

കണ്ണൂര്‍: മലയാള സിനിമ രംഗത്തെ അധോലോകത്തിന്റെ പിടിയിലകപ്പെടുത്താന് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിനിമയ്ക്കായി ആളുകളെ എടുക്കുമ്പോള്‍ സുക്ഷ്മത വേണം. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ചലച്ചിത്രരംഗത്ത് കൂടുന്നു. സിനിമാ രംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ക്രിമിനലുകളെ ഒതുക്കാന്‍ സിനിമാക്കാര്‍ക്കൊപ്പം സര്‍ക്കാരുമുണ്ട്. അധോലോകവുമായി ബന്ധപ്പെടുത്തി മലയാള സിനിമയെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.ടി.കുഞ്ഞ് അഹമ്മദിന്റെ പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നടിയെ ആക്രമിച്ച സംവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതില്‍ പലതും കെട്ടുകഥകളാണ്. തനിക്ക് ബന്ധമില്ലെന്ന് ഒരു നടന് പരസ്യമായി തുറന്നുപറയേണ്ട ഗതികേടുവരെയുണ്ടായി. ഇതു നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

