എളുപ്പവഴിയിലൂടെ പോയ സ്വകാര്യ ബസ്സ് ചളിയിൽ താഴ്ന്നു

കൊയിലാണ്ടി: എളുപ്പവഴിയിലൂടെ പോയ സ്വകാര്യ ബസ്സ് ചളിയിൽ താഴ്ന്നു. ദേശീയ പാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായതോടെയാണ് സ്വകാര്യ ബസ്സ് സർവ്വീസ് റോഡ് ഒഴിവാക്കി നിർമ്മാണം നടക്കുന്ന ദേശീയ പാതയിലൂടെ കടന്നുപോകവെ ചളിമണ്ണിൽ താഴ്ന്നത്. ഇന്നലെ വൈകീട്ട് നന്തിയിലാണ് സംഭവം കണ്ണൂരിൽ നിന്നും കോഴിക്കോടെക്ക് പോവുകയായിരുന്ന ടാലന്റ് ബസ്റ്റാണ് മണ്ണിൽ താഴ്ന്നത്. പിന്നീട് യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റി വിടുകയായിരുന്നു.
