ശക്തമായ മഴ പെയ്തതോടെ നന്തി ടൌണിൽ വെള്ളം കയറി. വഗാഡ് കമ്പനിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം

കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത. ശക്തമായ മഴ പെയ്തതോടെ നന്തി ടൗണിൽ വെള്ളം കയറി. കടകളിലും വഴിയോരങ്ങളിലും വെള്ളംകയറിയതോടെ വ്യാപാരികളും നാട്ടുകാരും ചേർന്ന് വഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിക്കുന്നു.

അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് വ്യാപാരികൾ പ്രതിഷേധത്തിലൂടെ അറിയിച്ചു. മഴ ഇനിയും തുടർന്നാൽ പ്രദേശമാകെ വെള്ളകെട്ടിൽ മുങ്ങുമെന്ന ഭയത്തിലാണ് നാട്ടുകാർ. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളംകയറിയതിനെ തുടർന്ന് കച്ചവടം നടത്താൻ പറ്റാത്ത അവസ്ഥയിലാണ്. വലിയ നാശ്നഷ്ടമാണ് കച്ചവടക്കാർക്ക് ഉണ്ടായിട്ടുള്ളത്.

